പാലക്കാട് ജില്ലയിലെ മംഗലം റിസർവ്വോയറിലെ ചെളിയും മണലും   നീക്കം ചെയ്യൽ പദ്ധതി
(Desiltation of Mangalam Reservoir)

 

കേരള സംസ്ഥാന സർക്കാരിന് കീഴിലുള്ള ജലസേചന വകുപ്പിന്റെ മേൽനോട്ടത്തിൽ നടപ്പിലാക്കുന്ന പ്രഥമ പദ്ധതി (Pilot Project) യാണിത്.  ഹൈദ്രബാദ് ആസ്ഥാനമായ DHARTI DREDGING AND INFRASTRUCTURE LIMITED ആണ് 17.70 കോടി (നികുതിയുൾപ്പെടെ) രൂപയ്ക്ക്  കരാർ ഏറ്റെടുത്തിട്ടുള്ളത്.  പ്രസ്തുത പ്രവൃത്തികൾ ആരംഭിക്കുന്നതിലേയ്ക്കായി 19.10.2020 ന് പ്രവൃത്തി സ്ഥലം കൈമാറുകയും, പ്രാഥമിക പ്രവൃത്തികൾ തുടങ്ങുകയും ചെയ്തിട്ടുണ്ട്.  ഇതിനായി പദ്ധതി പ്രദേശത്തുള്ള പാണ്ടിക്കടവ് സോണിനു സമീപം ധർത്തി -1 എന്ന ഡ്രഡ്ജർ നിലയുറപ്പിച്ചിട്ടുണ്ട്.  ചെളിയും മണലും ശേഖരിക്കുന്ന പ്രവൃത്തികൾ 17-12-2020 ന് ആരംഭിച്ചിട്ടുണ്ട്.  ഈ പ്രവൃത്തിയിലൂടെ  ഉദ്ദേശം 2.95 Mmചെളിയും മണലും നീക്കം ചെയ്യാൻ സാധിക്കും എന്നാണ് കേരള എഞ്ചിനീയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ,പീച്ചി നടത്തിയ സർവ്വേയിലൂടെ വ്യക്തമാക്കിയിട്ടുള്ളത്.  ഈ പ്രവൃത്തിയുടെ കരാർ കാലാവധി 36 മാസമാണ്.  നിലവിൽ രണ്ട് യാർഡുകളിലായാണ് സെഡിമെന്റ് ശേഖരിക്കപ്പെടുന്നത്.  ചെളിയും മണലും നീക്കം ചെയ്യുന്നതിലൂടെ ഡാമിന്റെ സംഭരണശേഷി 2.95 Mm3  വർദ്ധിക്കുന്നതാണ്.  ഇത്തരത്തിൽ ശേഖരിക്കപ്പെടുന്ന അധിക ജലം ആലത്തൂർ താലൂക്കിലെ വണ്ടാഴി, കിഴക്കൻഞ്ചേരി, വടക്കഞ്ചേരി, കണ്ണമ്പ്ര എന്നീ പഞ്ചായത്തിലെ കാർഷികാവശ്യത്തിനും , ഭാവിയിൽ ഈ പഞ്ചായത്തുകളിലെ  കുടിവെള്ള വിതരണത്തിനും ഉപയോഗ പ്രദമാകുന്നതാണ്.

 

Mangalam

Mangalam

Mangalam

Mangalam