ആലപ്പാട്

(കരുനാഗപ്പള്ളി നിയോജകമണ്ഡലം)


അറബിക്കടലിനും  ദേശീയ ജലപാതയ്ക്കും ( ടി. എസ്. കനാല്‍)  ഇടയിലായി  വെള്ളാനതുരുത്ത് മുതല്‍  അഴീക്കല്‍ വരെ വളരെ വീതി കുറഞ്ഞ്  ഏകദേശം 16.00 കി മീ നീളത്തില്‍  സ്ഥിതി ചെയ്യുന്ന ഒരു ഭൂപ്രദേശമാണ്  കരുനാഗപ്പള്ളി നിയമസഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ആലപ്പാട് പഞ്ചായത്ത്.  ഈ  തീരദേശപഞ്ചായത്തിന്‍റെ ചില ഭാഗങ്ങളില്‍ 50.00  മീറ്ററില്‍ താഴെ മാത്രമേ  കര പ്രദേശത്തിന്  വീതിയുള്ളൂ.   വര്‍ഷങ്ങളായി രൂക്ഷമായ  കടലാക്രമണം നേരിട്ടുക്കൊണ്ടിരിക്കുന്ന പ്രദേശമാണ് ഇത്.  ഈ പ്രദേശത്തിന്‍റെ പ്രകൃത്യാ ഉള്ള പ്രത്യേകതയാല്‍  വര്‍ഷങ്ങളായുള്ള കടലാക്രമണം മൂലം  നല്ലൊരു ഭാഗം കരഭൂമി നഷ്ടപ്പെട്ടു പോയിട്ടുണ്ട്.  മത്സ്യത്തൊഴിലാളി വിഭാഗത്തില്‍  പെടുന്നവരാണ് ഈ പ്രദേശത്തെ ഭൂരിഭാഗം  ജനങ്ങളും.  2004 ല്‍ ഉണ്ടായ സുനാമിയില്‍ നൂറിലധികം ആള്‍ക്കാര്‍ക്ക് ജീവഹാനിയുണ്ടായ     ഒരു പ്രദേശം കൂടിയാണത്.  

ഈ തീര പ്രദേശത്തിന്‍റെ  ഏതാണ്ട്  എല്ലാ ഭാഗങ്ങളിലും ദശാബ്ദങ്ങള്‍ക്കു മുന്‍പ് തന്നെ  കടല്‍ഭിത്തി നിര്‍മ്മിച്ചിട്ടുള്ളതാണെങ്കിലും, പുലിമുട്ട് ശൃംഖല നിര്‍മ്മിച്ചിട്ടുള്ള അഴീക്കല്‍,  പറയക്കടവ്, കുരിക്കശ്ശേരി ക്ഷേത്രത്തിന് സമീപസ്ഥലം,  വെള്ളാനതുരുത്ത് എന്നിവിടങ്ങളില്‍ ഒഴികെയുള്ള  ഏതാണ്ട് 10 കിലോമീറ്റര്‍ പ്രദേശം രൂക്ഷമായ കടലാക്രമണം മൂലം വളരെയധികം ബുദ്ധിമുട്ടുകള്‍ നേരിട്ടു വരുന്നതാണ്.  ഈ പ്രദേശത്തുള്ള കടല്‍ഭിത്തിക്ക്  കാലകാലങ്ങളിലായുണ്ടാകുന്ന കടലാക്രമണം മൂലം  വളരെയധികം  കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ചിലയിടങ്ങളില്‍ കടല്‍ഭിത്തി  ഏതാണ്ട് പൂര്‍ണ്ണമായും തകര്‍ന്ന അവസ്ഥയിലാണ്. ആവശ്യമായി വരുന്ന ഫണ്ടിന്‍റെ ലഭ്യതക്കുറവുമൂലം  എല്ലായിടങ്ങളിലും  കടല്‍ഭിത്തിക്ക് അറ്റകുറ്റപ്പണികള്‍ നടത്തുവാന്‍  സാധിച്ചിട്ടില്ല.  ഇതു മൂലം  പ്രദേശവാസികളുടെ ജീവനും സ്വത്തിനും  വന്‍ഭീഷണിയാണ് നേരിടണ്ടി വരുന്നത്.  ഇതിന് ശാശ്വതപരിഹാരം എന്ന നിലയില്‍ പണ്ടാരതുരുത്ത്, പണിക്കര്‍ക്കടവ്, ചെറിയഴീക്കല്‍ സി എഫ് എ ഗ്രൗണ്ടിനു സമീപം, കുഴിത്തുറ, ശ്രായിക്കാട് എന്നീ സ്ഥലങ്ങളിലായി പുലിമുട്ട് ശൃംഖലകള്‍  നിര്‍മ്മിക്കുന്നതിനായുള്ള പദ്ധതി  നിര്‍ദ്ദേശം സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചിട്ടുണ്ട്.  ഈ പ്രവൃത്തികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിലേക്കായുളള വിശദമായ സാങ്കേതിക പഠന റിപ്പോര്‍ട്ട് CWPRS, Pune/ IIT, Chennai proposal സര്‍ക്കാരിന്‍റെ പരിഗണയിലാണ്.


ടൗട്ടെ ചുഴലിക്കാറ്റിനോടുബന്ധമായി  ആലപ്പാട് പ്രദേശം അതിരൂക്ഷമായ കടലാക്രമണം നേരിടുകയുണ്ടായി.  ശക്തമായ തിരമാല മൂലം  കേടുപാട് സംഭവിച്ച നിലവിലുള്ള കടല്‍ഭിത്തിയുടെ  മുകളില്‍ കൂടി കടല്‍വെള്ളം തീരപ്രദേശത്ത് അടിച്ചുകയറുകയും വളരെയധികം നാശനഷ്ടങ്ങളുണ്ടാവുകയും ചെയ്തു.   ചെറിയഴീക്കല്‍, ചെറിയഴീക്കല്‍ സി എഫ് എ ഗ്രൗണ്ടിനു സമീപം, മയിലാടുംകുന്ന്, അഴീക്കല്‍, കുഴിത്തുറ കുരിഷടി ജന്‍ഷന്‍, ശ്രായിക്കാട്, എന്നീ സ്ഥലങ്ങളിലാണ് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് നേരിടുന്നത്.  അടിയന്തരമായി  ഈ സ്ഥലങ്ങളിലെ   തീരവും, വീടുകളും സംരക്ഷിക്കേണ്ടതായിട്ടുണ്ട്.  

 

താഴെ പറയുന്ന പ്രവൃത്തികള്‍  അടിയന്തിര തീരസംരക്ഷണത്തിനായി ക്രമീകരിച്ചു വരുന്നു.

 

1

ASE Work -Natural calamity- Urgent protection of Alappad sea coast for a length of 220 m in between CESCP No 444 & CESCP No 446 near Myladumkunnu in Alappad Panchayath at Karunagappally LAC. 

2

ASE Work -Natural calamity- Urgent protection of Alappad sea coast for a length of 80 m in between CESCP No 451 & CESCP No 452 near Valiyathu temple in Alappad Panchayath at Karunagappally LAC. 

3

 

ASE Work -Natural calamity- Urgent protection of Alappad sea coast for a length of 98 m in between CESCP No 447 & CESCP No 449near Cheriyazheekkal temple in Alappad Panchayath at Karunagappally LAC. 

4

Supplying polypropylene non woven geo textile bag for 300gms of size 2m X 1m for emergency anti- sea erosion works at Alappad panchayath in Karunagappally LAC.

5

 Urgent protection work at seacoast between CESCP No 451 &  488  in Alappad Panchayath at Karunagappally Constituency. 

6

Urgent protection work at seacoast using geobags between CP No 455 & 456 (near ration shop) in Alappad Panchayath  in Karunagappally Constituency .