Sri Roshy Augustine
Water Resources Department
മന്ത്രിയുടെ സന്ദേശം
കേരളത്തിന് ശക്തമായ ഒരു കാർഷിക പശ്ചാത്തലമുണ്ട്, ജനസംഖ്യയുടെ ഭൂരിഭാഗവും കൃഷിയെ ആശ്രയിച്ച് ജീവിക്കുന്നവരാണ്. അതിനാൽ കാര്യക്ഷമവും ചെലവ് കുറഞ്ഞതുമായ ജലസേചന സംവിധാനങ്ങൾ ഉറപ്പാക്കുകയും അവയുടെ പരിപാലനവും വകുപ്പിന്റെ പ്രധാന ചുമതലകളിലൊന്നായി മാറിയിരിക്കുന്നു. കേരളത്തിലെ ജലസേചനവകുപ്പ് അത് നേടുന്നതിന് ആവശ്യമായ വിഭവങ്ങളുമായി പൂർണ്ണസജ്ജമാണ്.
1990 ഏപ്രിൽ 1-ന് പൊതുമരാമത്ത് വകുപ്പിൽ നിന്ന് വിഭജിക്കപ്പെട്ടതിന് ശേഷം ജലസേചന വകുപ്പ് ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചു. വൻകിട/ചെറുകിടജല ജലസേചനം, തീരദേശ പരിപാലനം, ഉപ്പുവെളളം കയറുന്നത് തടയുന്ന നിർമിതികൾ, അണക്കെട്ട്, നദികളുടെ വൃത്തിയാക്കൽ , ജലസേചന അടിസ്ഥാന സൗകര്യങ്ങളുടെ നവീകരണം തുടങ്ങിയ മേഖലകളിൽ വകുപ്പിന്റെ മികവ് ദൃശ്യമാണ് . ഇത് കൂടാതെ, സൂക്ഷ്മ ജലസേചന സംവിധാനം കാര്യക്ഷമമായി നടപ്പിലാക്കുന്നതിലേക്ക് ചുവടുവെച്ചുകൊണ്ട് ജലസേചന വകുപ്പ് മറ്റൊരു നാഴികക്കല്ലു കൂടി സ്ഥാപിച്ചു.
SRI. SIVADASAN M
Irrigation & Administration
ചീഫ് എഞ്ചിനീയറുടെ സന്ദേശം
ജലം നമ്മുടെ ഏറ്റവും വിലപ്പെട്ട വിഭവമാണ്, ഒരു കാർഷിക സമ്പദ് വ്യവസ്ഥയായ കേരളത്തിന് അതിന്റെ ജലസ്രോതസ്സുകളുടെ ശരിയായ വിനിയോഗവും പരിപാലനവും ആവശ്യമാണ്.
ജലത്തിന്റെ ധാർമ്മികവും ശാസ്ത്രീയവുമായ ഉപയോഗത്തിലൂടെ, സംസ്ഥാനത്തിന്റെ ക്രമാനുഗതമായി വർദ്ധിച്ചുവരുന്ന ജനസംഖ്യയ്ക്കും സമ്പദ് വ്യവസ്ഥയ്ക്കും സുസ്ഥിരമായ കാർഷിക വികസനത്തിനും ഭക്ഷ്യസുരക്ഷയ്ക്കും സൗകര്യമൊരുക്കുന്നതിൽ ജലസേചന വകുപ്പ് ചുക്കാൻ പിടിക്കുന്നു.
അഭിമാനകരമായ ഈ വകുപ്പിന്റെ ചീഫ് എഞ്ചിനീയര്‍ എന്ന നിലയിൽ, വ്യക്തമായ കാഴ്ചപ്പാട് സ്ഥാപിക്കുകയും അത് നേടുന്നതിനായുളള സംഘടിത പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടത് എന്റെ ഉത്തരവാദിത്തമാണ്.