മലപ്പുറം ജില്ലയിലെ ചുങ്കത്തറ പഞ്ചായത്തില്‍ ചാലിയാര്‍ പുഴയ്ക്ക് കുറുകെ പൂക്കോട്ടുമണ്ണറഗുലേറ്റര്‍ കം ബ്രിഡ്ജിന്‍റെ മുകള്‍ഭാഗത്തും, താഴെ ഭാഗത്തും അടിഞ്ഞുകൂടിയ ചെളിയും/മണലും നീക്കം ചെയ്യുന്ന പ്രവൃത്തി.
******************************************

മലപ്പുറം ജില്ലയിലെ ചുങ്കത്തറ പഞ്ചായത്തില്‍ ചാലിയാര്‍ പുഴയ്ക്ക് കുറുകെ പൂക്കോട്ടുമണ്ണറഗുലേറ്റര്‍ കം ബ്രിഡ്ജിന്‍റെ മുകള്‍ഭാഗത്തും, താഴെ ഭാഗത്തും 2019-ലെ നിലമ്പൂര്‍, വയനാട് ഭാഗങ്ങളില്‍ ഉണ്ടായ പ്രളയത്തില്‍ റെഗുലേറ്ററുകളുടെ നിയന്ത്രണ പ്രദേശത്ത് വലിയ മരത്തടികളും, ഉരുളന്‍ കല്ലുകളും അടിഞ്ഞുകൂടി റെഗുലേറ്ററുകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചു. അതിനാല്‍ പുഴയുടെ  ഒഴുക്ക് തടസ്സപ്പെടുകയും, പുഴ കവിഞ്ഞൊഴുകുകയും ചെയ്തു.
ആര്‍മി, പൊലീസ്, അഗ്നിശമനസേന,  ട്രോമാകെയര്‍, വാളന്‍റിയേര്‍സ്, പ്രദേശവാസികള്‍, വനം, ജലസേചനം എന്നീ വകുപ്പുകള്‍ ചേര്‍ന്ന് ചാലിയാര്‍ പുഴയില്‍ അടിഞ്ഞു കൂടിയ അവശിഷ്ടങ്ങള്‍ നീക്കം ചെയ്ത് പുഴയുടെ സ്വഭാവിക ഒഴുക്ക് നിലനിര്‍ത്തി താല്‍ക്കാലികമായി പ്രശ്ന പരിഹാരം സാധ്യമാക്കി. 
പ്രളയാനന്തരം പൂക്കോട്ടുമണ്ണ  ആര്‍.സി.ബി.യുടെ  മുകള്‍ വശത്തും താഴേവശത്തും ഏകദേശം 2 മീറ്ററോളം ഉയരത്തില്‍ മണലും/ചെളിയും അടിഞ്ഞുകൂടി  പുഴയുടെ  ഒഴുക്ക് തടസ്സപ്പെടുകയും, പുഴ കവിഞ്ഞൊഴുകുകയും ചെയ്തിരുന്നു.  സ്വാഭാവിക ഒഴുക്ക് നിലനിര്‍ത്തുവാന്‍ സാധിച്ചാല്‍ മാത്രമേ മഴക്കാലത്ത് ഉണ്ടാകാന്‍ സാധ്യതയുള്ള വെള്ളപൊക്കം തടയുവാന്‍ സാധിക്കുകയുള്ളു.  മാത്രമല്ല, വരള്‍ച്ചാകാലത്ത് ആര്‍.സി.ബി.യുടെ മുകള്‍വശത്ത് നഷ്ടപ്പെട്ട സംഭരണശേഷി തിരിച്ചു പിടിക്കാനും സാധിക്കുകയുള്ളു.  
കേരള സംസ്ഥാന സര്‍ക്കാരിന് കീഴില്‍ ജലസേചന വകുപ്പ് 3.76 കോടി രൂപയുടെ കരാര്‍ ഉടമ്പടി വെച്ച് പി.ഡബ്ല്യൂ.ഡി കോണ്‍ട്രാക്ടര്‍, ശ്രീ.എം.സുലൈമാന്‍, മരക്കടവത്ത്, കാഞ്ഞിരപ്പുഴ, പാലക്കാട് എന്ന വ്യക്തി 28.1.2021-ന് കരാര്‍ ഉടമ്പടി വെച്ച ഈ പ്രവൃത്തിയുടെ സ്ഥലം 29.01.2021-ന് കൈമാറിയിട്ടുള്ളതാണ്.     പ്രസ്തുത പ്രവൃത്തി  GO(Rt) 50/2019/ WRD(Proposal) date 8.11.19 പ്രകാരം മണല്‍/ചെളി നീക്കം ചെയ്യുന്നതിനുള്ള Qty - 55,000 CUM  ആണ്, എന്നാല്‍  Quantity as per actual level survey calculation 47,924 CUM ആകുന്നു.  മണല്‍/ചെളി നീക്കം ചെയ്യുന്ന പ്രവൃത്തി വിഭാവനം ചെയ്തത് ആര്‍.സി.ബി.യുടെ  മുകള്‍ ഭാഗത്ത്  300mഉം, താഴെ ഭാഗത്ത് 200mഉം ആണ്. 
ഈ മേല്‍ പ്രവൃത്തി കാര്യക്ഷമമായി നടത്തുന്നതിനുവേണ്ടി മലപ്പുറം ജില്ലാ കലക്ടര്‍ അദ്ധ്യക്ഷനായി ഒരു നിരീക്ഷണസമിതി രൂപീകരിച്ചിട്ടുണ്ട്. മേല്‍ പ്രവൃത്തി നിരീക്ഷിക്കുന്നതിനുവേണ്ടി സൈറ്റില്‍ താല്‍ക്കാലിക ഓഫീസും ബൂംബാരിയര്‍, നിരീക്ഷണ ക്യാമറ, കമ്പ്യൂട്ടര്‍ സിസ്റ്റം എന്നിവയും ഒരുക്കിയിട്ടുണ്ട്.   
വിവിധ  വകുപ്പുകളില്‍ നിന്നും എല്ലാ അനുമതിയും ലഭിച്ച് മണല്‍/ചെളി നീക്കം ചെയ്യുന്ന പ്രവൃത്തി 26.03.2021-ന് ആരംഭിച്ചു. ഇന്നുവരെ (18.04.2021) 4,668.80 CUM മണല്‍/ചെളി  നീക്കം ചെയ്യുകയും ബാക്കി പ്രവൃത്തി തുടര്‍ന്നുവരുകയും ചെയ്യുന്നു.