ജലസേചനവും ഭരണവും

ജലസേചന വകുപ്പ് തുടക്കത്തിൽ പൊതുമരാമത്ത് വകുപ്പിന്‍റെ ഭാഗമായിരുന്നു. റിട്രെഞ്ച്‌മെന്റ്റ് കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ, പൊതുമരാമത്ത് വകുപ്പിലെ ജീവനക്കാരെ കുറയ്ക്കുകയും മൂന്ന് സബ് ഡിവിഷനുകളും ഒമ്പത് സെക്ഷനുകളും സംയോജിപ്പിച്ച് സംസ്ഥാനത്ത് ജലസേചന പ്രവർത്തനങ്ങൾ നടത്തുന്നതിനായി ഇറിഗേഷന്‍ ഡിവിഷന്‍ രൂപീകരിച്ചു. പിന്നീട്,പൊതുമരാമത്ത് വകുപ്പ് 1990 മാർച്ച് 29 ലെ G.O (P) നമ്പർ 27/90/PW & T ഉത്തരവ്  പ്രകാരം 1990 ഏപ്രിൽ 1 മുതൽ ജലസേചന വകുപ്പ്, പൊതുമരാമത്ത് വകുപ്പ് എന്നിങ്ങനെ രണ്ട് വകുപ്പുകളായി വിഭജിക്കപ്പെട്ടു.

ജലസേചന വകുപ്പിനെ  ഇറിഗേഷൻ & അഡ്മിനിസ്ട്രേഷൻ, ഇൻവെസ്റ്റിഗേഷൻ & ഡിസൈൻ, പ്രോജക്ട്-I,പ്രോജക്ട്-II, ഇൻലാൻഡ് നാവിഗേഷൻ & കുട്ടനാട് പാക്കേജ്, മെക്കാനിക്കൽ വിംഗ് എന്നിങ്ങനെ 6 ഉപവിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഇറിഗേഷൻ & അഡ്മിനിസ്ട്രേഷൻ ചീഫ് എഞ്ചിനീയറുടെ നിയന്ത്രണത്തിലുള്ള ജലസേചന വകുപ്പിന്‍റെ ആസ്ഥാനം തിരുവനന്തപുരത്തെ പബ്ലിക് ഓഫീസ് കോംപ്ലക്‌സിലാണ് സ്ഥിതി ചെയ്യുന്നത്. പൊതുഭരണം കൈകാര്യം ചെയ്യുന്നതിന് പുറമേ  ഇറിഗേഷൻ & അഡ്മിനിസ്ട്രേഷൻ വിഭാഗം സംസ്ഥാനത്തുടനീളമുള്ള വന്‍കിട ജലസേചന പദ്ധതികളും, ചെറുകിട ജലസേചനം, വെള്ളപ്പൊക്ക നിയന്ത്രണം,  തീരദേശ മേഖല മാനേജ്മെന്റ്റ്, ഉപ്പുവെള്ള പ്രതിരോധ ബണ്ട് നിര്‍മ്മാണം എന്നീ പ്രവര്‍ത്തികളും  കൈകാര്യം ചെയ്ത് വരുന്നു.

ഇറിഗേഷൻ വര്‍ക്സ്, ഭരണം, വിജിലൻസ് വിഭാഗങ്ങളിലെ 3 ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർമാർ, മേജർ, മൈനർ ഇറിഗേഷൻ പ്രവർത്തികൾക്കായി സർക്കിൾ ഓഫീസുകളിൽ 6 സൂപ്രണ്ടിംഗ് എഞ്ചിനീയർമാർ, പ്ലാനിംഗ് & ഐടി സെല്‍, ഇറിഗേഷൻ വര്‍ക്സ് എന്നിവ കൈകാര്യം ചെയ്യുന്നതിനായി 2 എക്‌സിക്യൂട്ടീവ് എഞ്ചിനീയർമാർ, മോണിട്ടറിങ്ങിനായി ഒരു ജോയിന്റ്റ് ഡയറക്ടർ,  എന്നിവർ  ജലസേചനവും ഭരണവും ചീഫ് എഞ്ചിനീയറെ, സഹായിക്കുന്നതിനായി പ്രവർത്തിച്ച് വരുന്നു. കൂടാതെ വിവിധ ജില്ലകളില്ലായി സർക്കി ഓഫീസിന് കീഴില്‍ 25 എക്സിക്യൂട്ടീവ് എഞ്ചിനീയർമാരും എല്ലാ സർക്കിൾ‍ ഓഫീസിലും  സൂപ്രണ്ടിംഗ് എഞ്ചിനീയർമാരെ സഹായിക്കുന്നതിനായി ഓരോ എക്സിക്യൂട്ടീവ് എഞ്ചിനീയർമാരെ നിയമിച്ചിട്ടുണ്ട്. നിയമപരവും സാമ്പത്തികവും ഭരണപരവുമായ വശങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് ചീഫ് എഞ്ചിനീയറുടെ കീഴില്‍ ലോ ഓഫീസർ, സീനിയർ ഫിനാൻസ് ഓഫീസർ, സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എന്നിവരെ നിയമിച്ചിട്ടുണ്ട്.