വിഷൻ

ജലസേചന പദ്ധതികൾ, ഉൾനാടൻ ജലഗതാഗതം, വെള്ളപ്പൊക്ക നിയന്ത്രണം എന്നിവയുടെ ക്ഷമത വർദ്ധിപ്പിക്കുന്നതിന് ജലസേചന വകുപ്പിന്‍റെ മെക്കാനിക്കൽ സ്ട്രക്ച്ചറുകളുടെ നിർമ്മാണവും പരിപാലനവും മെക്കാനിക്കൽ മെഷീനുകളുടെ കാര്യക്ഷമമായ പരിപാലനവും.

മിഷൻ

  • ഡാമുകളുടെ ഷട്ടറുകൾ, ഹോയിസ്റ്റിംഗ് മെക്കാനിസങ്ങൾ, സ്ലൂയിസ് സ്ട്രക്ച്ചറുകൾ എന്നിവയുടെ നിർമ്മാണവും പരിപാലനവും.

  • ജലസേചന കനാലുകളുടെ ഷട്ടറുകൾ ഉയർത്തുന്നതിനുള്ള സംവിധാനങ്ങൾ, ട്രാഷ് റാക്കുകൾ എന്നിവയുടെ നിർമ്മാണവും പരിപാലനവും.

  • നാവിഗേഷൻ കനാലുകളിൽ ലോക്ക് ഗേറ്റുകളും പ്രവർത്തന സംവിധാനങ്ങളുടെ നിർമ്മാണവും പരിപാലനവും.

  • നദികളിലെയും ജലാശയങ്ങളിലെയും SWB, Weirs, റെഗുലേറ്ററുകൾ മുതലായവയുടെ മെക്കാനിക്കൽ സ്ട്രക്ച്ചറുകളുടെ നിർമ്മാണവും പരിപാലനവും.

  • വകുപ്പിന് ആവശ്യമായ യന്ത്രസാമഗ്രികൾ വാങ്ങലും അവയുടെ പരിപാലനവും

  • ഡ്രെഡ്ജറുകളുടെ പ്രവർത്തനവും ഡ്രെഡ്ജിംഗ് പ്രവൃത്തികൾ നടപ്പാക്കൽ.

  • വകുപ്പുതല വാഹനങ്ങളുടെയും യന്ത്രസാമഗ്രികളുടെയും അറ്റകുറ്റപ്പണികൾക്കായി എല്ലാ സർക്കാർ വകുപ്പുകൾക്കും സാങ്കേതിക സഹായം നൽകൽ.

  • സർക്കാർ വകുപ്പുകൾക്കും, സ്വകാര്യ വ്യക്തികൾക്കും ഡ്രഡ്ജറുകൾ, വീഡ് ഹാർവെസ്റ്റർ , സിൽറ്റ് പുഷർ, ലോംഗ് റീച്ച് എക്‌സ്‌കവേറ്റർ തുടങ്ങിയ ഡിപ്പാർട്ടുമെന്റൽ  മെഷിനറികൾ വാടകയ്ക്ക് നൽകൽ.