ജലസേചന വകുപ്പ് വെബ്സൈറ്റ് നവീകരണം: GIGW 3.0 മാനദണ്ഡങ്ങളിലേക്ക് ഒരു ചുവടുവെപ്പ്
ജലസേചന വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് (irrigation.kerala.gov.in) കേന്ദ്ര ഗവൺമെന്റിന്റെ പുതിയ മാർഗ്ഗനിർദ്ദേശങ്ങളായ GIGW 3.0 (Guidelines for Indian Government Websites 3.0) മാനദണ്ഡങ്ങൾക്കനുസൃതമായി നവീകരിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ഭിന്നശേഷി സൗഹൃദപരമായ രൂപകൽപ്പന (RPwD Act, 2016) ഉറപ്പാക്കുന്നതിനും മൊബൈൽ ഫോണുകളിലും മറ്റ് ഉപകരണങ്ങളിലും വെബ്സൈറ്റ് കൂടുതൽ കാര്യക്ഷമമായി ഉപയോഗിക്കുന്നതിനും ഈ നവീകരണം അത്യന്താപേക്ഷിതമാണ്.
വെബ്സൈറ്റ് നവീകരണത്തിന്റെ ഭാഗമായി, നിലവിലെ വെബ്സൈറ്റിലെ പോരായ്മകൾ കണ്ടെത്തുന്നതിനും പുതിയ വെബ്സൈറ്റിൽ ഉൾപ്പെടുത്തേണ്ട സൗകര്യങ്ങൾ, സേവനങ്ങൾ, നൂതന ആശയങ്ങൾ എന്നിവ സംബന്ധിച്ച് വകുപ്പിലെ മുഴുവൻ ഉദ്യോഗസ്ഥരിൽ നിന്നും നിർദേശങ്ങളും അഭിപ്രായങ്ങളും ശേഖരിക്കാൻ ഉദ്ദേശിക്കുന്നു. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ താഴെ പറയുന്ന ഓൺലൈൻ ഫോം വഴി രേഖപ്പെടുത്താവുന്നതാണ്.





